Posts

kathir - Short Story

കൊച്ചിയിലെ അന്യസംസ്ഥാനകെട്ടിട തൊഴിലാളികളുടെ കൂട്ടത്തിലെ ഒരു തമിഴ് സ്ത്രീയാണ് കഥയിലെ പ്രധാന കഥാപാത്രം.'ശശികല' അധികം ആരോടും സംസാരിക്കാത്ത പ്രകൃതം 28 വയസു പ്രായം നേരിയ ഇരുണ്ട നിറം സുന്ദരി. ഇവിടെ ഇവളെ ജോലിക്ക് കൂട്ടികൊണ്ടുവന്ന കൂട്ടുകാരി മാത്രമാണ് ആകെ ഉള്ള കൂട്ട് 2 വർഷമായി ഇവിടെ ജോലി ചെയ്യുന്നു അതുകൊണ്ടുതന്നെ അത്യാവശ്യം മലയാളം സംസാരിക്കാൻ പഠിച്ചു. പുതിയ ഒരു സൈറ്റിൽ വെച്ച് ഒരു നോർത്ത് ഇന്ത്യൻ യുവാവ് ആദ്യ കാഴ്ച്ചയിൽ തന്നെ നല്ല പരിചയത്തിൽ ആവുന്നു.പേര് അബീർ നല്ല സൗമ്യമായ സ്വഭാവം സുന്ദരൻ വെളുത്ത നിറം. കുറച്ചു കാലം തമിഴ് നാട്ടിൽ ജോലി ചെയ്തിട്ടുള്ളത് കൊണ്ടു അവനു നന്നായി തമിഴ് സംസാരിക്കാൻ അറിയാം. അതുകൊണ്ട് തന്നെ അവളെറിയാതെ അവനുമായി ആകൃഷ്ടനാകുന്നു.കൂട്ടുകാരി അവളെ അവനുമായുള്ള സൗഹൃദത്തിൽ നിന്നും വിലക്കാൻ ശ്രമിക്കുന്നു.പക്ഷെ കൂട്ടുകാരിയുടെ വാക്കുകളെക്കാൾ ഏറെ അവൾ അവനെ വിശ്വസിച്ചു. അവനുമായിയുള്ള ബന്ധം കൂടുതൽ ദൃഢമായി ജോലി കഴിഞ്ഞുള്ള സമയം അവർ ഒരുമിച്ചു ജീവിക്കാൻ തുടങ്ങി. ഒരു ദിവസം രാവിലെ ശശികലയെ ജോലി സ്ഥലത്തു കാണാത്തതിനെ തുടർന്ന് തിരക്കിവന്ന കൂട്ടുകാരി ശശികലയുടെ ദാരുണമായി കൊലചെയ്യപ്പെട്ട ശവശരീരം ക...

Batch 3-The Recovery

അഗാത്ത നിദ്രയിൽ നിന്ന് എഴുന്നേറ്റ ആ മനുഷ്യൻ താൻ എവിടെയാണ് എന്ന് മനസിലാവാതെ ചുറ്റിലും ഒന്ന് കണ്ണോടിച്ചു. തന്റെ ചിന്തകളെ ഓർത്തെടുക്കാൻ പലതവണ ശ്രമിച്ചെങ്കിലും സ്വന്തം പേരുപോലും എന്തെന്ന് അറിയാതെ വിഷമിക്കുന്ന ഒരു അവസ്ഥയിലാണ് താനെന്നു കുറച്ചു നിമിഷങ്ങൾക്ക് ഒടുവിൽ മനസിലാക്കുന്നു. ഒരു വനം പോലെ തോന്നിക്കുന്ന ഈ സ്ഥലം എവിടെയാണ് ഞാൻ എങ്ങനെ ഇവിടെ എത്തി എവിടെ നിന്നാണ് ഞാൻ ഇവിടെ എത്തിയത് തുടങ്ങിയ ചോദ്യങ്ങൾ അവന്റെ മനസ്സിൽ അലയടിക്കാൻ തുടങ്ങി. അലയടിച്ചത് തന്റെ മനസിലാണെകിലും ശബ്ദം കുറച്ചു അകലെ നിന്നാണ്. അതെ കുറച്ചു അകലെയായി തിരമാലയുടെ ശബ്ദവും കടൽ കാറ്റിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ അയാൾ കടൽ തീരംലക്ഷ്യമാക്കിനടന്നു.കടൽത്തീരംത്തേക്ക് നടന്നു നീങ്ങുന്ന വഴിയിൽ തന്റെ അതെ അവസ്ഥയിൽ എന്നു തോന്നിക്കുന്ന ഒരാളെകൂടി അയാൾ കാണുന്നു. താൻ ആരെന്നു അറിയാതെ മുറുമുറുക്കുന്ന ആ മനുഷ്യന്റെ വസ്ത്രത്തിൽ ഷോൾഡറിന് താഴെ എന്തോ എഴുതിവച്ചിട്ടുണ്ട്. അതെ പോലെ തന്റെ വസ്ത്രത്തിലും ഉണ്ടെന്ന സത്യം അയാൾ മനസിലാക്കുന്നു IKRD154. കടൽ തീരത്തു കുറെ ആളുകൾ വേറെയും ഉണ്ട് ഞാൻ ഉൾപ്പെടെ എല്ലാവർക്കും ഒരേ യൂണിഫോം അവർക്കും വേറെ വേറ...