Batch 3-The Recovery

അഗാത്ത നിദ്രയിൽ നിന്ന് എഴുന്നേറ്റ ആ മനുഷ്യൻ താൻ എവിടെയാണ് എന്ന് മനസിലാവാതെ ചുറ്റിലും ഒന്ന് കണ്ണോടിച്ചു. തന്റെ ചിന്തകളെ ഓർത്തെടുക്കാൻ പലതവണ ശ്രമിച്ചെങ്കിലും സ്വന്തം പേരുപോലും എന്തെന്ന് അറിയാതെ വിഷമിക്കുന്ന ഒരു അവസ്ഥയിലാണ് താനെന്നു കുറച്ചു നിമിഷങ്ങൾക്ക് ഒടുവിൽ മനസിലാക്കുന്നു. ഒരു വനം പോലെ തോന്നിക്കുന്ന ഈ സ്ഥലം എവിടെയാണ് ഞാൻ എങ്ങനെ ഇവിടെ എത്തി എവിടെ നിന്നാണ് ഞാൻ ഇവിടെ എത്തിയത് തുടങ്ങിയ ചോദ്യങ്ങൾ അവന്റെ മനസ്സിൽ അലയടിക്കാൻ തുടങ്ങി. അലയടിച്ചത് തന്റെ മനസിലാണെകിലും ശബ്ദം കുറച്ചു അകലെ നിന്നാണ്. അതെ കുറച്ചു അകലെയായി തിരമാലയുടെ ശബ്ദവും കടൽ കാറ്റിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ അയാൾ കടൽ തീരംലക്ഷ്യമാക്കിനടന്നു.കടൽത്തീരംത്തേക്ക് നടന്നു നീങ്ങുന്ന വഴിയിൽ തന്റെ അതെ അവസ്ഥയിൽ എന്നു തോന്നിക്കുന്ന ഒരാളെകൂടി അയാൾ കാണുന്നു. താൻ ആരെന്നു അറിയാതെ മുറുമുറുക്കുന്ന ആ മനുഷ്യന്റെ വസ്ത്രത്തിൽ ഷോൾഡറിന് താഴെ എന്തോ എഴുതിവച്ചിട്ടുണ്ട്. അതെ പോലെ തന്റെ വസ്ത്രത്തിലും ഉണ്ടെന്ന സത്യം അയാൾ മനസിലാക്കുന്നു IKRD154. കടൽ തീരത്തു കുറെ ആളുകൾ വേറെയും ഉണ്ട് ഞാൻ ഉൾപ്പെടെ എല്ലാവർക്കും ഒരേ യൂണിഫോം അവർക്കും വേറെ വേറെ നമ്പർ കോഡുകൾ പക്ഷെ അവർ ആരും തന്നെ പോലെ അല്ല നിറത്തിലും ഭാവത്തിലും വേറെ അതെ അവർ വേറെ രാജ്യക്കാരണ് . കുറച്ചു പേർ ആംഗ്യങ്ങളിൽ ആണ് മറ്റുള്ളവരോട് ആശയവിനിമയം നടത്തുന്നത്.അപ്പോൾ എന്റെ ഭാഷ ഏതാണ് ഞാൻ ചിന്തിക്കുന്ന ഭാഷ അതാണ് എന്റെ മാതൃ ഭാഷ മലയാളം .തീരത്തു ഇവർ പുറത്തു നിന്ന് എങ്ങനെ ഇവിടെ എത്തി ഇവർ ഇവിടെ എത്തിയതിനു തെളിവായി ഒരു ബോട്ട് പോലും ആ കടൽ തീരത്തു ഇല്ല.2 പേർ മറ്റുള്ളവർക്ക് വേണ്ടി പഴങ്ങൾ പറിച്ചു കൊണ്ടുവരുന്നു.എല്ലാവർക്കും കഴിക്കാൻ ഇവിടെ പഴങ്ങൾ മാത്രമേ ഉള്ളു.മാത്രമല്ല വിശാലമായ ഇവിടെ വെച്ച് പിടിപ്പിച്ചപോലെ കുറെ ഫലവൃക്ഷങ്ങൾ അവന്റെ ശ്രദ്ധയിൽ പെട്ടു. ഒറ്റ നോട്ടത്തിൽ ഒരു ചിട്ടയായ പാർക്ക്‌ പോലെ തോന്നി എല്ലാവർക്കും വേണ്ട യൂണിഫോം അവിടെ ഉണ്ട്.ആയുധങ്ങൾ ഒന്നും തന്നെ അവിടെ ഉള്ളതായി കാണുന്നില്ല ഒരു ചെറിയ കത്തി പോലും. കുറച്ചു പേർ കൂർത്ത വടി കൊണ്ട് മീൻ പിടിക്കുന്നു അടുത്തുള്ള കനലിൽ ചുട്ടു തിന്നുന്നു.ഏതോ ഒരു കെണിയിൽ അകപ്പെട്ടപോലെ തോന്നിയ അവന് എല്ലാവരും ജീവിക്കുന്ന പോലെ അവിടെ താനും ജീവിക്കുക എന്നു മനസിലാക്കി അവരോടു ജീവിക്കാൻ തുടങ്ങി. ദിവസങ്ങൾ കടന്നു പോയി തന്റെ ഓർമകളെ തിരിച്ചെടുക്കാൻ പാടുപെടുന്ന എല്ലാവരെയും പോലെ അവനും ഒരുപാടു മാനസിക സംഘർഷങ്ങളിൽ പെട്ടു വിഷമിക്കുന്നു. കുറച്ചു ദിവസങ്ങൾക്കു ഒടുവിൽ അവർ ഉള്ള ഈ സ്ഥലം ഒറ്റപ്പെട്ട ഒരു ദ്വീപനാണെന്നു അവൻ മനസിലാകുന്നു.ദിവസവും ദ്വീപിന്റെ എല്ലാഭാഗവും നടന്നു വിശാലമായ ഒരു തിരച്ചിൽ തന്നെ അവൻ ദിനചര്യ ആക്കുന്നു.എവിടെ നിന്നും സാധാരണക്കാരായ ആരും തന്നെ ഇവിടേയ്ക്ക് എത്തുന്നില്ല ഇവിടെയുള്ള ആർക്കും തന്നെ പുറത്തേക്കു പോകുവാനും കഴിയുന്നില്ല കാരണം എന്താണ് ? തന്റെ ജീവിതത്തിൽ ഇതു വരെ എന്തു നടന്നു എന്നു ഓർത്തെടുക്കാൻ പറ്റാത്തതും ഇവിടെ നിന്നും പുറത്തു കടക്കാൻ കഴിയത്തും അവനെ വല്ലാതെ വിഷമിപ്പിച്ചു കൊണ്ടേ ഇരുന്നു.ഒരു ദിവസം രാവിലെ പുതിയതായി ഒരാൾ (UCPR155)കൂടി അവിടെ എത്തിയിരിക്കുന്നു അയാൾക്കുള്ള മറ്റു സാധനങ്ങളും എത്തിട്ടുണ്ട്.മറ്റുള്ളവരുമായി നല്ല സൗഹൃദം ഉണ്ടാക്കി എടുക്കുന്ന അവൻ എപ്പോഴോ അവന്റെ മനസ്സിൽ തന്റെ ബാല്യകാലത്തെ ഓർമ്മകൾ തിരിച്ചു കിട്ടിയതായി മനസിലാകുന്നു. എന്റെ പേര് രാഗവ് സ്വന്തം സ്ഥലം കോഴിക്കോട് അച്ഛന്റെ പേര് ദാമോദരൻ അമ്മയുടെ ജീന ഒരു അനുജൻ പേര് ദീപക്. താൻ പഠിച്ചത് Bsc IT. നാട്ടിലെ 4 വർഷത്തെ ചെറിയ ജോലി കഴിഞ്ഞു UK based ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ദുബായിൽ പ്ലാസ്‌മെന്റ് കിട്ടി.ഹോട്ടൽ, കൺസ്ട്രക്ഷൻ, വസ്ത്രവ്യാപരം, ജ്വല്ലറി എന്നിങ്ങനെ എല്ലാ നിലയിലും വ്യാപിച്ചു കിടക്കുന്ന ഒരു വലിയ സ്ഥാപനം ആണ് ഡികെ ഗ്രൂപ്പ്‌. അവിടെ അസിസ്റ്റന്റ് IT മാനേജർ ആയി ജോലിയിൽ കയറിയ രാഗവ്. എല്ലാ ഡിവിഷൻ ലെയും IT പ്രശ്നങ്ങൾ ശരിയാക്കുക എന്നതാണ് ജോലി എങ്കിലും പ്രധാന സിറ്റിംഗ് ക്യാബിൻ മരീനയിലെ DK Marina ഹോട്ടൽ അപാർട്മെന്റ്സ്.IT ജോലി ആയതു കൊണ്ടു തന്നെ എല്ലാ ബ്രാഞ്ചിലും എന്തെകിലും ദിവസവും ആവിശ്യത്തിന് പോകേണ്ടിയും വരും കുറച്ചു ദിവസങ്ങൾക്കുളിൽ തന്നെ പെരുമാറ്റം കൊണ്ടും ജോലി കഴിവ് കൊണ്ടും എല്ലാ ബ്രാഞ്ചിലെയും ജീവനക്കാരുടെ ഇഷ്ട വ്യക്തിയായി മാറുന്നു രാഗവ്.തന്റെ ഗൾഫ് ജീവിതം അടിച്ചു പൊളിച്ചു നടക്കുന്ന മറ്റുള്ള ബാച്ച്ലർ യുവാക്കളിൽ നിന്നും വ്യത്യസ്തനാണ് അവൻ. കൂടെ ഒരുമിച്ചു താമസിക്കുന്ന അക്കൗണ്ട് അസിസ്റ്റന്റ് കോട്ടയംക്കാരൻ ഡിജോ ഫ്രാൻസിസ്, ഡിജിറ്റൽ മീഡിയ പ്രൊമോട്ടർ മുംബൈ കാരൻ ആഷിഷ് വിചാരെ എന്നിവർ ആണ് ഉറ്റ ചങ്ങാതിമാർ. ഡിജോ കൂടെ ജോലി ചെയ്യുന്ന ഫിലിപിനോ കൂട്ടുകാരികളുമായി നല്ല അടുപ്പം ഉണ്ടാക്കി എടുക്കാൻ മിടുക്കാനാണ്. ഓരോ കൂട്ടുകാരികളുമായയുള്ള അടുപ്പം ആഴ്ചകൾ അല്ലെങ്കിൽ മാസങ്ങൾ മാത്രമേ നീണ്ടു പോകാറുള്ളു എന്നു മാത്രം.വസ്ത്രവ്യാപരം ഉള്ളത് കൊണ്ടുതന്നെ ഓരോ വർഷവും ദുബായ് ഫാഷൻ ഷോ നടത്താറുണ്ട് ഡികെ ഫാഷൻ.ആഷിഷ് ഒരു ഫോട്ടോഗ്രാഫർ കൂടി ആയതു കൊണ്ടു ഫാഷൻ ഷോ യുടെ പ്രധാന വ്യക്തി എന്നനിലയിൽ ഫാഷൻ ഷോ യിൽ പ്രമുഖ ഡിസൈനർ ക്കു മോഡൽ സിനെ തിരഞ്ഞെടുത്തു കൊടുക്കുക എന്നത് അവന്റെ ജോലിയാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നും ഉള്ള മോഡൽ ന്റെ ഒരു Database തന്നെ ഫാഷൻ ഷോ സമയത്തു ആഷിഷ് ന്റെ ലാപ്ടോപ് കാണും.ഒഴിവുദിവസങ്ങളിൽ ഇതിൽ തിരയുക എന്നതാണ് ഇവർ മൂന്നുപേരുടെയും പ്രധാന ടൈം പാസ്സ്. ഫോൾഡറിൽ ഫോട്ടോകളിൽ നിന്നും ഒരിക്കൽ രാഗവ് ന്റെ കണ്ണിൽ പെടുന്ന ഒരു മലയാളി പെണ്ണ് ' ഷെറിൻ '. ജോലി കിട്ടുവാൻ കാരണം രാഗവ് ആണെന്ന് അറിയാതെ അവനും ഫ്രണ്ട്സും ഷെറിനെ അവരുടെ കമ്പനിയിൽ ജോലി ശരിയാക്കി കൊടുക്കുന്നു. തന്റെ സീനിയർ ആയ IT മാനേജർ ജോലിയിൽ നിന്ന് പിരിഞ്ഞു പോകുവാൻ തീരുമാനിക്കുന്നു. IT മാനേജർ പോസ്റ്റിലേക്ക് രാഗവ് നു പ്രൊമോഷൻ ആകുന്നു. ദിവസങ്ങൾ കഴിഞ്ഞു കമ്പനി അതിന്റെ സെർവർ സെറ്റപ്പ് എല്ലാം മാറ്റി സെറ്റ് ചെയ്യുവാൻ രാഗവ് നെ ഏല്പിക്കുന്നു. കമ്പനിയുടെ എല്ലാ രാജ്യങ്ങളിലെയും സിംഗിൾ കണക്ടിങ് പോയിന്റ് എന്നനിലയിൽ സെർവർ DK Marina യിൽ റെഡി ആകുന്നു. കമ്പനിയുടെ വിശ്വസ്ഥൻ എന്ന നിലയിലും ഇതിനോടകം പേരെടുക്കുന്ന രാഗവ്. കുറച്ചു നാളത്തെ സെർവർ ന്റെ backup ഉം മൈന്റെനൻസ് നു ഇടയിൽ കമ്പനിയുടെ വളരെ പ്രധാനപ്പെട്ട ചില ഫോൾഡറും കാണാൻ ഇടയാകുന്നു. അതിൽ കമ്പനി യുടെ പുറത്തു കാണുന്ന ബിസിനസ്‌ അല്ലാതെ നിയമവിരുദ്ധമായ പല രേഖകളും കാണുന്ന രാഗവ് സുഹൃത്തുക്കളുമായി വിവരം പങ്കുവെക്കുന്നു. ജോലിയിൽ തങ്ങളെ ബാധിക്കാതെ മാത്രം നോക്കുവാൻ സുഹൃത്തുക്കൾ ഉപദേശിക്കുന്നു. ഇതിനിടയിൽ ഷെറിനുമായി പ്രണയത്തിൽ ആകുന്ന രാഗവ് തന്റെ ജീവിതം സന്തോഷമായി നീങ്ങുന്നു എന്നു ചിന്തിച്ചു തുടങ്ങുന്ന ദിവസം. കമ്പനിയിലെ ജ്വല്ലറി ഡിപ്പാർട്മെന്റ് ഹെഡ് കമ്പനിയുടെ എംഡി യുടെ മകന്റെ കൈകൊണ്ടു കൊല ചെയ്യപ്പെടുന്നത് കാണാൻ ഇടയാകുന്നു. പോലീസ് വരുന്നതിനു മുന്നേ cctv റെക്കോർഡിൽ നിന്നും തന്റെ വീഡിയോ ഡിലീറ്റ് ആകുവാൻ ആവിശ്യപെടുന്നു. വീഡിയോ ഡിലീറ്റ് ചെയ്യുന്നതും ദിവസങ്ങൾക്കു അകം സാഹചര്യ തെളിവുകൾ കമ്പനി നേതൃത്യം തന്നെ തന്നെയാണ് കുറ്റവാളി ആകുന്നതു എന്നത് വളരെ വൈകി രാഗവ് മനസിലാകുന്നു. പോലീസ് അറസ്റ്റ് ചെയ്തു ഗൾഫിലെ ജയിലിൽ വിചാരണ നേരിടുന്നു. തന്നെ രക്ഷിക്കുവാൻ കമ്പനി അഡ്വക്കേറ്റിനോട് ആവിശ്യപെടുന്നു വിസമ്മതിച്ച അഡ്വക്കേറ്റിനോട് കമ്പനിയുടെ നിയമവിരുദ്ധ ബിസിനസ്‌ ലോകത്തോട് പറയും എന്നു പറഞ്ഞു നോക്കുന്നു. കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ കമ്പനി രക്ഷിക്കാം എന്നു വാക്ക് നൽകി തൂക്കുകയർ രാഗവിനു വാങ്ങി കൊടുക്കുന്നു. വർഷങ്ങളായി ചില അന്താരാഷ്ട്ര സംഘടനകളുടെ പ്രവർത്തന ഫലമായി കൂക്കുകയർ നിരോധിച്ചു അതിനു ബതൽ സംവിധാനം നിലവിൽ വരുന്നു. തൂക്കു മരണത്തിനു പകരമായി അവരെ ഓർമകളെ എന്നെന്നേക്കുമായി മായിച്ചു അവരെ പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതെ എവിടെയും പുറത്തു വരുവാൻ സാധികാത്ത ഒരു ഒറ്റപെട്ടെ ദ്വീപിൽ മരിക്കും വരെ ജീവിക്കുവാൻ അനുവദിക്കുക.അതിന്റെ ഉടമ്പടി യിൽ റഷ്യ, America,GCC, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ ഒപ്പിവെക്കുന്നു. അതിന്റെ ജിസിസി യിൽ നിന്നും തിരഞ്ഞെടുക്കുന്ന ആദ്യ ബാച്ച് അതിലെ ഒരാൾ ആകുന്നു രാഗവ്.ഈ വിധിയിലെ ശിക്ഷയുടെ ഭാഗമായി ദ്വീപിൽ എത്തപെട്ടു എന്നു തന്റെ എല്ലാ പൂർവകാലചിന്തകളെയും വീണ്ടെടുക്കുന്നു രാഗവ്. തന്റെ ഈ നിലയ്ക്ക് കാരണമായവരെ ശിക്ഷിക്കുവാനും ആ ദ്വീപിൽ നിന്നും രക്ഷപ്പെടുവാനും തീരുമാനിക്കുന്നു.അതിനായി പദ്ധതി ആലോചിക്കുന്നത്തിനു ഇടയിൽ ഒരു സത്യം മനസിലാകുന്നു. ദ്വീപിലെ നിവാസികളിൽ എല്ലാ പ്രതികളുടെയും മാനസികനിലയും ശ്രദ്ധിക്കുന്നതിനും അവരുടെ പ്രവർത്തികൾ നിയന്ത്രിക്കാനും അവരുടെ ഇടയിൽ ഒരു Mentalist ഉം ഡോക്ടറും മായ ഒരാൾ ഉണ്ടെന്നു. അയാളെ സുഹൃത്താക്കി അയാളുടെ സഹായത്തോടെ അവിടെ നിന്നും രക്ഷപ്പെടുന്നു.നാട്ടിൽ എത്തുന്ന രാഗവ് തന്റെ ദുബായിലെ സുഹൃത്തുക്കളെ കോൺടാക്ട് ചെയ്തു സഹായം ആവിശ്യപെടുന്നു.ശത്രുക്കളുടെ നിയമവിരുദ്ധ വ്യാപാരത്തിന്റെ രഹസ്യം അടങ്ങിയ താൻ സെറ്റ് ചെയ്ത സെർവർ അതിലെ രേഖകളും മറ്റു വിവരങ്ങളും കൈക്കലാകാൽ ആണ് പദ്ധതി. സെർവർ ഹാക്ക് ചെയ്യുവാനുള്ള എല്ലാ പദ്ധതികളും വിജയിക്കാതെ ആവുന്നു. അപ്പോളാണ് ഹോട്ടലിലെ ഹോട്ട്സ്പോട്ട് ഇന്റർനെറ്റ്‌ സെർവ്റിന്റെ കാര്യം രാഗവ് നു ഓർമ വന്നത്. ഹോട്ട്സ്പോട്ട് സെർവർ, സർവ്വേലെൻസ് ക്യാമറ NVR എന്നിവ വച്ചിട്ടുള്ള റൂം ബാസിമെന്റ് ഫ്ലോറിൽ വേറെ ഒറ്റപെട്ട ഒരു മുറിയാണ് അവിടെയുള്ള കമ്പ്യൂട്ടറുമായി ഹോട്ടലിലെ സെർവർ നു യാതൊരു നെറ്റ്‌വർക്ക് കണക്ടിവിറ്റി യും ഇല്ല. പക്ഷെ ആ മുറിയിലേക്ക് മെയിൻ സെർവർ ഉള്ള സ്വിച്ച് വഴി ഒരു നെറ്റ്‌വർക്ക് കേബിൾ കൊടുത്തു വച്ചിട്ടുണ്ടായിരുന്നു സെർവർ സെറ്റ് ചെയുമ്പോൾ. സുഹൃത്തുക്കളുടെ സഹായത്തോടെ ഹോട്ടൽ ഹോട്ട്സ്പോട്ട് സെർവർ താത്കാലികമായി പ്രവർത്തനരഹിതമാകുന്നു. ഹോട്ട്സ്പോട്ട് സർവീസ് മൈന്റെനൻസ് ഉള്ള കമ്പനിയുടെ വ്യാചേന രാഗവ് ന്റെ സുഹൃത്ത്‌ റെജി ഹോട്ട്സ്പോട്ട് സെർവർ റൂമിൽ എത്തുന്നു. ഹോട്ട്സ്പോട്ട് സെർവർ കേബിന്റെ ഉള്ളിൽ മറ്റൊരു മിനി pc സെറ്റ് ചെയ്തു മെയിൻ സെർവർ മായി മിനി pc ഒരേ നെറ്റ്‌വർക്കിൽ ആക്കുന്നു.സെർവെറിൽ പണ്ടു കണ്ട ഫയലുകളെ വളരെ വിശദമായി തിരച്ചിൽ നടത്തുന്നു.ദിവസങ്ങളുടെ തിരച്ചല് വിഭലമാകുന്നു ഒടുവിൽ ഒരു കാര്യം മനസിലാക്കുന്നു സെർവരിൽ പണ്ട് താൻ കണ്ട ഫയൽലുകൾ എല്ലാം സെർവ്റിൽ നിന്നും മറ്റൊരു nas സ്റ്റോറേജ് ലേക്ക് മാറ്റപെട്ടു. Skygate ബ്രാൻഡ് ആയ ആ nas സ്റ്റോറേജിലേക്ക് മാസമാസം backup ആയി പഴയതു delete ആകുന്ന രീതിയിൽ ആണ് സെറ്റ് ചെയ്തിരിക്കുന്നത്. പിന്നീട് ആ nas ഇൽ ഉള്ള വിവരം ചെയർമാൻ നു മാത്രമേ കാണുവാൻ കഴിയു.ഇനി ഫയലുകൾ തന്റെ കൈയിൽ എത്തണമെങ്കിൽ nas അവിടെ നിന്നും പുറത്തു എത്തിക്കുക അല്ലാതെ വേറെ വഴിയില്ല.Backup എടുക്കുന്ന nas ലെ ഫയലുകളിൽ വൈറസ് കടത്തി വിട്ടു nas പ്രവർത്തന രഹിതമാക്കുന്നു. Nas ന്റെ റിക്കവറി ക്കു അയക്കുന്നത് നേതേർലണ്ടിലെ റിക്കവറി ഫാക്ടറി യിൽ ആയതിനാൽ റിക്കവറി കഴിഞ്ഞു തിരിച്ചു കൊറിയർ വരുന്ന വഴി harddisc കൈകലാക്കുന്നു വിവരങ്ങൾ ലോകത്തിനു മുന്നിൽ എത്തിക്കുന്നു.ശത്രുക്കളുടെ സാമ്രാജ്യം തകരുന്നു അതിന്റെ കൂടെ താൻ കുറ്റക്കാരനല്ലെന്നും തെളിയുന്നു. I am the original author of the content and others al not allowed to copy and make use of this content

Comments

Popular posts from this blog

kathir - Short Story