Posts

Showing posts with the label Short Stories Cinema Story Batch 3-The Recovery

Batch 3-The Recovery

അഗാത്ത നിദ്രയിൽ നിന്ന് എഴുന്നേറ്റ ആ മനുഷ്യൻ താൻ എവിടെയാണ് എന്ന് മനസിലാവാതെ ചുറ്റിലും ഒന്ന് കണ്ണോടിച്ചു. തന്റെ ചിന്തകളെ ഓർത്തെടുക്കാൻ പലതവണ ശ്രമിച്ചെങ്കിലും സ്വന്തം പേരുപോലും എന്തെന്ന് അറിയാതെ വിഷമിക്കുന്ന ഒരു അവസ്ഥയിലാണ് താനെന്നു കുറച്ചു നിമിഷങ്ങൾക്ക് ഒടുവിൽ മനസിലാക്കുന്നു. ഒരു വനം പോലെ തോന്നിക്കുന്ന ഈ സ്ഥലം എവിടെയാണ് ഞാൻ എങ്ങനെ ഇവിടെ എത്തി എവിടെ നിന്നാണ് ഞാൻ ഇവിടെ എത്തിയത് തുടങ്ങിയ ചോദ്യങ്ങൾ അവന്റെ മനസ്സിൽ അലയടിക്കാൻ തുടങ്ങി. അലയടിച്ചത് തന്റെ മനസിലാണെകിലും ശബ്ദം കുറച്ചു അകലെ നിന്നാണ്. അതെ കുറച്ചു അകലെയായി തിരമാലയുടെ ശബ്ദവും കടൽ കാറ്റിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ അയാൾ കടൽ തീരംലക്ഷ്യമാക്കിനടന്നു.കടൽത്തീരംത്തേക്ക് നടന്നു നീങ്ങുന്ന വഴിയിൽ തന്റെ അതെ അവസ്ഥയിൽ എന്നു തോന്നിക്കുന്ന ഒരാളെകൂടി അയാൾ കാണുന്നു. താൻ ആരെന്നു അറിയാതെ മുറുമുറുക്കുന്ന ആ മനുഷ്യന്റെ വസ്ത്രത്തിൽ ഷോൾഡറിന് താഴെ എന്തോ എഴുതിവച്ചിട്ടുണ്ട്. അതെ പോലെ തന്റെ വസ്ത്രത്തിലും ഉണ്ടെന്ന സത്യം അയാൾ മനസിലാക്കുന്നു IKRD154. കടൽ തീരത്തു കുറെ ആളുകൾ വേറെയും ഉണ്ട് ഞാൻ ഉൾപ്പെടെ എല്ലാവർക്കും ഒരേ യൂണിഫോം അവർക്കും വേറെ വേറ...