kathir - Short Story
കൊച്ചിയിലെ അന്യസംസ്ഥാനകെട്ടിട തൊഴിലാളികളുടെ കൂട്ടത്തിലെ ഒരു തമിഴ് സ്ത്രീയാണ് കഥയിലെ പ്രധാന കഥാപാത്രം.'ശശികല' അധികം ആരോടും സംസാരിക്കാത്ത പ്രകൃതം 28 വയസു പ്രായം നേരിയ ഇരുണ്ട നിറം സുന്ദരി. ഇവിടെ ഇവളെ ജോലിക്ക് കൂട്ടികൊണ്ടുവന്ന കൂട്ടുകാരി മാത്രമാണ് ആകെ ഉള്ള കൂട്ട് 2 വർഷമായി ഇവിടെ ജോലി ചെയ്യുന്നു അതുകൊണ്ടുതന്നെ അത്യാവശ്യം മലയാളം സംസാരിക്കാൻ പഠിച്ചു. പുതിയ ഒരു സൈറ്റിൽ വെച്ച് ഒരു നോർത്ത് ഇന്ത്യൻ യുവാവ് ആദ്യ കാഴ്ച്ചയിൽ തന്നെ നല്ല പരിചയത്തിൽ ആവുന്നു.പേര് അബീർ നല്ല സൗമ്യമായ സ്വഭാവം സുന്ദരൻ വെളുത്ത നിറം. കുറച്ചു കാലം തമിഴ് നാട്ടിൽ ജോലി ചെയ്തിട്ടുള്ളത് കൊണ്ടു അവനു നന്നായി തമിഴ് സംസാരിക്കാൻ അറിയാം. അതുകൊണ്ട് തന്നെ അവളെറിയാതെ അവനുമായി ആകൃഷ്ടനാകുന്നു.കൂട്ടുകാരി അവളെ അവനുമായുള്ള സൗഹൃദത്തിൽ നിന്നും വിലക്കാൻ ശ്രമിക്കുന്നു.പക്ഷെ കൂട്ടുകാരിയുടെ വാക്കുകളെക്കാൾ ഏറെ അവൾ അവനെ വിശ്വസിച്ചു. അവനുമായിയുള്ള ബന്ധം കൂടുതൽ ദൃഢമായി ജോലി കഴിഞ്ഞുള്ള സമയം അവർ ഒരുമിച്ചു ജീവിക്കാൻ തുടങ്ങി. ഒരു ദിവസം രാവിലെ ശശികലയെ ജോലി സ്ഥലത്തു കാണാത്തതിനെ തുടർന്ന് തിരക്കിവന്ന കൂട്ടുകാരി ശശികലയുടെ ദാരുണമായി കൊലചെയ്യപ്പെട്ട ശവശരീരം കണ്ടു ഞെട്ടിത്തരിക്കുന്നു. കൂടെയുണ്ടായിരുന്നു ആൺ സുഹൃത്തും കാണാനില്ല. പോലീസ് വന്നു കേസ് ഫയൽ ചെയ്തു വിശദമായ പരിശോധനയിൽ കൊന്നത് കൂടെയുണ്ടായിരുന്നു ആൺ സുഹൃത്താണെന്നു മനസിലാകുന്നു. കൊന്നതും മരിച്ചതും അന്യസംസ്ഥാന ക്കാരായതുകൊണ്ടും കൊലപാതകി ഒളിവിൽ ആയതും കൊണ്ടും കേസ് എങ്ങും എത്താതെ ക്ലോസ് ആക്കുന്നു.
ശശികല യുടെ ബോഡി നാട്ടിൽ എത്തിച്ചു അടക്കം ചെയ്യുന്നു.
വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ച ശശികലയ്ക്ക് 12 ഉം 9 ഉം 2 പെൺ മക്കൾ ആണ്. ഭർത്താവ് വീട്ടുകാര്യം ശ്രദ്ധിക്കാതെ കുടിച്ചു നടക്കുന്ന ആളായത് കൊണ്ടു രണ്ടാമത്തെ മകൾ ജനിച്ചതിൽ പിന്നെ ഭർത്താവുമായി അകന്നാണ് കഴിഞ്ഞിരുന്നത്. കുടുംബത്തിൽ ആകെ ഉണ്ടായിരുന്നത് കൂടെ പിറന്ന ഇരട്ട സഹോദരൻ കതിർ. താൻ ചെയ്യാത്ത ഒരു കേസിൽ അകപ്പെട്ടു ജയിലിൽ കഴിയുന്നു.ജീവന് തുല്യം സ്നേഹിക്കുന്ന കൂടപ്പിറപ്പിനെ ഒന്നും അറിയിക്കാതെയാണ് അവന്റെ നിസ്സഹായത മനസിലാക്കി രണ്ടു പെണ്മക്കളുടെ നല്ല ഭാവിയെ ഓർത്തു അവൾ കുട്ടികളെ തന്റെ വകയിലെ ചേച്ചിയെ ഏല്പിച്ചാണ് ശശികല കൊച്ചിയിലേക്ക് ജോലിക്കായി വണ്ടി കയറിയത്.
ഇതൊന്നും അറിയാതെ കഴിഞ്ഞിരുന്ന സഹോദരൻ മാസങ്ങൾക്കു ഒടുവിൽ ജയിൽ മോചിതനാകുന്നു. വീട്ടിൽ എത്തിയ കതിർ തന്റെ സഹോദരി ക്ക് എന്താണ് നടന്നതെന്നു അറിയാൻ കൊച്ചി യിലേക്ക് എത്തുന്നു. കേസിനെ കുറിച്ചോ മറ്റു വിവരങ്ങൾ ഒന്നും തന്നെ പോലീസിൽ നിന്നും ലഭിക്കുന്നില്ല. സഹോദരിയുടെ കൂട്ടുകാരിയുടെ പക്കൽ നിന്നും കൊലപാതകിയെ മനസിലാക്കിയ കതിർ തന്റെ ജയിൽ വാസത്തിനിടയിൽ കിട്ടിയ സുഹൃത്തുകളുടെ സഹായത്തോടെ കണ്ടു പിടിച്ചു തെളിവുകൾ ഇല്ലാതെ കൊന്നു കളയുന്നു. സഹോദരിയുടെ മക്കളുടെ സംരക്ഷകാനായി നാട്ടിൽ തിരിച്ചെത്തുന്നു.
I am the original author of the content and others al not allowed to copy and make use of this content
Comments
Post a Comment